Saturday, October 3, 2009

ആകാശം നഷ്ടപെട്ട കിളികള്‍

ചിലപ്പൊള്‍ ഞാന്‍ ...

ആകാശം നഷ്ടപെട്ട കിളികളെ പോലെ ....

ആത്മാവ്‌നഷ്ടപെടുത്തി...

മറഞ്ഞിരിക്കും


ചിലപ്പൊള്‍ ഞാന്‍ ...

ഖസാക്കിലെ തുമ്പികളെ പോലെ...

പ്രണയം ‌നഷ്ടപെടുത്തി...

നൊമ്പരങ്ങളുമായി സല്ലപിക്കും


ചിലപ്പൊള്‍ ഞാന്‍ ...

തൊടിയിലെ തൊട്ടാവാടികളെ പിണക്കി...

എന്റെ നഷ്ടപെട്ട ബാല്യം -തിരികെയെടുക്കും


ചിലപ്പൊള്‍ ഞാന്‍ ...

മഞ്ഞുതുള്ളികളെ പ്രണയിച്ച് ...

അതിലലിഞ്ഞു ചേരാന്‍ ...

കൊതിക്കും


ചിലപ്പൊള്‍ ഞാന്‍ ...

പ്ര കാശ പൂരിതമായ ...

നാളകളെ ഓര്‍ത്ത്...

തിരശ്ചീനമായ് പറക്കും


ചിലപ്പൊള്‍ ഞാന്‍ ...

എനിക്കും എനിക്കുമിടയിലെ -ദൂരം അളന്നു ...

ഭ്രാന്തമായ് പൊട്ടി ചിരിക്കും .


ഇപ്പോള്‍ ഞാന്‍ ...

എന്റെ -

നൊമ്പരങ്ങള്‍ വിറ്റു വില പറയുകയാണ് ...

2 comments:

  1. "enikkum enikkum idayile dooram"...
    Couldnt forget that line for a few days. So came back and read this again.

    Nice one Binu.

    ReplyDelete
  2. ചിലപ്പോ ഞാന്‍ കള്ളു കുടിച്ചു കവിത എഴുതും.

    ReplyDelete